പത്തു ദിവസത്തെ സന്ദർശനത്തിനായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കേരളത്തിലെത്തി. ഇന്നു രാവിലെ 8.30നു ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേർന്നു സ്വീകരിച്ചു.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടത്തിൽ പ്രാർഥിച്ച ശേഷം പാത്രിയർക്കാ സെന്ററിൽ വിശ്രമിക്കും. മലേക്കുരിശു ദയറയിലാണു രാത്രി താമസം. ഞായറാഴ്ച രാവിലെ മലേക്കുരിശു ദയറയിൽ കുർബാനയർപ്പിക്കും.9 നു രാവിലെ 8 നു പുത്തന്‍കുരിശ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 40 -ാം ഓര്മ ദിനത്തോടനുബന്ധിച്ചു നടക്കുന്ന കുര്‍ബാനയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും നേര്‍ച്ച സദ്യയിലും പങ്കെടുക്കും. 10 നു മഞ്ഞനിക്കരയിലേക്കു പോകും. 17 നു രാവിലെ കൊച്ചി വിമാനത്താവളത്തില്‍ നിന്നു മടങ്ങും

