വയനാട്: വയനാട് മണ്ഡലത്തിലെ മൂന്ന് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി എംപി മടങ്ങി. മൂന്ന് ദിവസം വിവിധ പരിപാടികളില്‍ പങ്കെടുത്ത രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളുമായി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് വയനാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്.
വിദ്യാര്‍ഥിനി പാമ്ബുകടിയേറ്റ് മരിക്കാനിടയായ സംഭവം നടന്ന സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉള്‍പ്പെടെ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊച്ചിയില്‍ ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരെയുള്ള പരിപാടിയില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

