തൃശൂര്‍: തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ മുൻ എംഎൽഎ അനിൽ അക്കര തല്ലിത്തകർത്തു. പിഡബ്ല്യുഡി റോഡിൽ യൂ ടേൺ അടച്ചതിലാണ് അനിൽ അക്കരയുടെ പ്രകോപനം. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത് .
ഇതിൽ പ്രതിഷേധിച്ചായിരുന്നു അനിൽ അക്കരയുടെ നടപടി. ഇന്ന് വാഹനത്തിൽ അതുവഴി എത്തിയ അനിൽ അക്കര ഡിവൈഡർ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുട്ടേൺ തല്ലി തകർക്കുകയായിരുന്നു. വിഷയത്തിൽ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ അനിലക്കര നേരത്തെ പരാതി നൽകിയിരുന്നുവെങ്കിലും യൂട്ടേൺ അടച്ചുകെട്ടുകയായിരുന്നു.


