സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. കോൺഗ്രസിന് പുറമേ യുഡിഎഫും സമരമുഖത്തേക്ക്. ചെങ്ങന്നൂരിൽ നിന്നും പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കും. കോൺഗ്രസിന്റെ മേഖല ജാഥകൾ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും. യുഡിഎഫ് പദയാത്ര വൈകുന്നേരത്തെ യുഡിഎഫ് യോഗത്തിൽ തീരുമാനമാകും.
ബിജെപിയും വിഷയത്തിൽ സമരം പ്രഖ്യാപിച്ചു. ശബരിമലയെ തകർക്കാൻ ശ്രമിച്ച അതേ ശക്തികളാണ് മോഷണത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കുറ്റപ്പെടുത്തി. നാളെ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. 9, 10 തിയതികളിൽ എല്ലാ ജില്ലാ ആസ്ഥാനത്തും മാർച്ച് നടത്തും. തുടർന്ന് പഞ്ചായത്ത് തല സമരം നടത്തും. സെക്രട്ടറിയേറ്റിന് മുന്നിൽ പിന്നീട് സമര കേന്ദ്രമാക്കുമെന്ന് എംടി രമേശ് പറഞ്ഞു.