കോഴിക്കോട്: കെ.എസ്.ആര്.ടിസിയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. പത്തും പന്ത്രണ്ടും വര്‍ഷമായി ജോലിക്ക് വരാത്തവരുടെയും മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടവരുടേയും പേര് നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലമായി വിദേശത്തുള്‍പ്പെടെ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടവരുടെ പേരുകള്‍ കെ.എസ്.ആര്.ടി.സിയുടെ പട്ടികയില്‍ ഉണ്ട്. അവര്‍ രേഖാപ്രകാരം കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാരാണ്, എന്നാല്‍ കുറെ വര്‍ഷങ്ങളായി കെ.എസ്.ആര്.ടി.സിയില്‍ ജോലി ചെയ്തിട്ടുമില്ല. ഇക്കാരണത്താല്‍ ആയിരത്തിലേറെ പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതില്‍ കുറേപ്പേര് തിരിച്ച് ജോലിയില്‍ കയറി. ഇവിടെ ജോലി ചെയ്യാന്‍ താല്ര്യമില്ലാത്തവരുടെ പേര് രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത് – മന്ത്രി പറഞ്ഞു.
നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സമരം നടത്താനുള്ള സ്വകാര്യ ബസുടമകളുടെ തീരുമാനം അനുചിതമാണ്. ആറ് മാസം മുമ്പാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതെന്നും ഏകപക്ഷീയമായി സമരപ്രഖ്യാപനം നടത്തി സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന തീരുമാനം ബസ് ഉടമകള്‍ പുനപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കിയാണ് ആറ് മാസം മുന്‍പ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. അനുകൂല നിലപാടുമായി പോകുന്ന ഒരു സര്‍ക്കാരിനോട് ഏകപക്ഷീയമായി ഒരു വിഭാഗത്തിന്റെ സമരപ്രഖ്യാപനം ശരിയല്ല.


