തിരുവനന്തപുരം: രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തരുത്. പിന്നോക്ക വിഭാഗക്കാരും സംസ്കൃതത്തിന്റെ നേരവകാശികൾ ആണെന്ന് പിണറായി വിജയൻ പറഞ്ഞു.
സംസ്കൃതം ബ്രാഹ്മണ്യത്തിന്റെ ഭാഷയാണോ ? അല്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമല്ലേ നമ്മുടെ പുരാണ ഇതിഹാസങ്ങൾ, രാമായണം എഴുതിയത് ബ്രാഹ്മണനാണോ? , മഹാഭാരതം എഴുതിയതും ബ്രാഹ്മണനല്ല. ആധുനിക സാമൂഹിക വീക്ഷണത്തിൽ ദളിതര്‍ എന്ന് വിശേഷിപ്പിക്കാവുന്നവരാണ് പുരാണ ഇതിഹാസങ്ങൾ എഴുതിയതെന്നും പിണറായി വിജയൻ വിശദീകരിച്ചു.
രാമായണം എഴുതിയത് വനവാസിയായ ഒരാളായിരുന്നു. മഹാഭാരതം എഴുതിയത് മുക്കുവ സമുദായത്തിൽ പെട്ടെ ഒരാളാണ്. ഇവരൊന്നും ചാതുര്‍വര്‍ണ്യ ശ്രേണിയിൽ സ്ഥാനം ഏതെങ്കിലും വിധത്തിൽ സ്ഥാനം ഉള്ളവരല്ല. ഏതെങ്കിലും ഒരു വാക്കുകൊണ്ട് അവരെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് ദളിതരെന്നാണെന്നും പിണറായി വിജയൻ പറഞ്ഞു.


