തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ ഇക്കാര്യം വന്നില്ല. വരും ദിവസങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയനുമായി ചര്‍ച്ച ചെയ്ത് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വളരെ അപകടകരമായ സാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ഇത്തരമൊരു സംഭവമുണ്ടാകുന്പോള് മാത്രം പ്രത്യേക കേസായി പരിഗണിക്കാതെ സ്ഥിരം സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പത്രപ്രവര്‍ത്തക യൂണിയനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


