തൃശൂര്‍ : തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നത് ശരിയല്ലെന്ന നിലപാടിൽ ഉറച്ച് ജില്ലാ കളക്ടര്‍ ടിവി അനുപമ. ആന അക്രമാസക്തനാണ്. 2007 ൽ തുടങ്ങി നാളിന്ന് വരെ ഏഴ് പേരെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്ന ആനയാണ്.

അതുകൊണ്ട് ആൾത്തിരക്കുള്ള ഉത്സവപറമ്പിൽ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരു. തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ടിവി അനുപമ വ്യക്തമാക്കി.
അക്രമാസക്തനും അനാരോഗ്യവുമുള്ള ആനയെ എഴുന്നെള്ളിക്കരുതെന്ന നിലപാട് ഫേസ്ബുക്കിൽ കുറിച്ച വനം മന്ത്രി ഇക്കാര്യത്തിൽ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് തീരുമാനം എടുക്കാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.


