വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും റോഡ്ഷോയുമായി യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്സ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. ഈ മാസം 16 നോ 17 നോ പരിപാടി നടത്താനാണ് ആലോചന. പ്രിയങ്ക ഗാന്ധിക്കൊപ്പം ഇത്തവണ സോണിയ ഗാന്ധി കൂടി എത്തിയേക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം നടത്തിയ റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് നല്കിയ ഊര്‍ജം ചെറുതല്ല. ഈ സാഹചര്യത്തിലാണ് സമാന രീതിയില്‍ ഒരു റോഡ് ഷോ കൂടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തീയതി അന്തിമ തീരുമാനമായില്ലെങ്കിലും ഈ മാസം 16 നോ 17 നോ ആകും പരിപാടി. വണ്ടൂര്‍, നിലമ്ബൂര്‍ ഭാഗത്താകും റോഡ്ഷോ.


