ന്യൂഡല്‍ഹി: സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്ന മുതിര്‍ന്ന നേതാവ് ജി.സുധാകരനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ നിർത്തേണ്ടുന്ന ഒരു സ്ഥാനാര്‍ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തിയാകും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
‘സ്ക്രീനിങ് കമ്മിറ്റി ഒരു തവണ മീറ്റിങ് കൂടിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ തന്നെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടും. നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് വിജയിക്കേണ്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ്. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും.’ കെ.സി പറഞ്ഞു.


