മൂവാറ്റുപുഴ : ലോക വനിത ദിനത്തോട് അനുബന്ധിച്ച് നാളെ് വൈകിട്ട് 4.30 ന് മൂവാറ്റുപുഴ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഡ്രീം ലാന്റ് (ലത) പാര്‍ക്കില്‍ വനിതോത്സവം സംഘടിപ്പിക്കും.
ചലച്ചിത്ര – സീരിയല്‍ താരം നിഷ സാരംഗ് മുഖ്യാതിഥിയായി എത്തും. നഗരസഭ അധ്യക്ഷന്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിക്കും.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വനിതകള്‍ പങ്കെടുക്കും. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ആദരിക്കും. നഗരസഭ വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജുവും വനിത കൗണ്‍സിലര്‍മാരും വനിതാ ദിന ആഘോഷങ്ങള്‍ക്ക്് നേതൃത്വം നല്‍കും.