ആലപ്പുഴ: തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു. സര്‍വേ പൂര്‍ത്തിയാക്കി ആലപ്പുഴ മുന്‍ കലക്ടര്‍ ടിവി അനുപമ നല്കിയ റിപ്പോര്‍ട്ട് പൂഴിത്തിയെന്നും തെളിവുകള്‍. സ്റ്റേറ്റ് അറ്റോര്‍ണിയാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയ വിവരം ഹൈക്കോടതിയെ പൂഴിത്തിയത്. കളക്ടര്‍ ടി.വി അനുപമ സര്‍ക്കാരിനും എജിക്കും നല്കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം തോമസ്ചാണ്ടിയ്ക്കെതിരെയുള്ള കേസ് രഞ്ജിത് തമ്ബാന്‍ വാദിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരന് എജിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ റവന്യൂ മന്ത്രിക്കെതിരെ പ്രസ്താവന ഇറക്കുകയാണ് എജി ചെയ്തത്. വിവാദങ്ങള്‍ക്കൊടുവില്‍ തോമസ്ചാണ്ടിക്കെതിരായ കേസുകള്‍ വാദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാഅഭിഭാഷകന് സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനെ ചുമതലപ്പെടുത്തി. വിവാദമായ മാര്‍ത്താണ്ഡം കായല്‍ കേസ് സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ അട്ടിമറിച്ചെന്ന് തെളിയിക്കുന്ന കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.