തിരുവനന്തപുരം: സര്‍ക്കാര്‍ അനുവാദമില്ലാതെ എയിഡഡ് സ്കൂളുകളില്‍ അധ്യാപക തസ്തിക അനുവദിക്കില്ലെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക്. ഒരു കുട്ടി കൂടിയാല്‍ ഒരു അധ്യാപകനെ അധികമായി നിയമിക്കുകയാണ് നിലവിലെ പതിവ്. ഇനിയിത് അനുവദിക്കില്ല. സര്‍ക്കാര്‍ അറിയാതെ എയ്ഡഡ് മേഖലയില്‍ നിയമനം പാടില്ലെന്നും ഐസക്ക് പറഞ്ഞു.
ക്ഷേമ സേവന പ്രവര്‍ത്തനങ്ങളില്‍ അനര്‍ഹരെ ഒഴിവാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ടായി. 4.98 ലക്ഷം പേര് ഇതുവരെ മസ്റ്ററിംഗിന് ഹാജരായിട്ടില്ല. അനര്‍ഹരെ നീക്കുമ്ബോള്‍ 700 കോടിയുടെ ചെലവ് കുറയും. വിവിധ സ്കീമുകളുടെ ഗുണഭോക്താക്കളുടെ പരിശോധന തുടരുമെന്നും ഐസക്ക് ബജറ്റില്‍ പറഞ്ഞു.


