തൃശൂര്‍: എ ഐ വൈ എഫ് സംസ്ഥാന ജാഥകളുടെ സമാപന സമ്മേളനം കഴിഞ്ഞു മടങ്ങിയ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം കടന്ന് പോകവെ പെട്ടെന്ന് ടോള്‍ അടച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഇതോടെ പ്രവര്‍ത്തകര്‍ വാഹനത്തില്‍ നിന്നിറങ്ങി ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ചു.
സംഘര്‍ഷത്തിനിടെ നിരവധി വാഹനങ്ങള്‍ ടോള്‍ നല്‍കാതെ കടന്ന് പോയി. ടോള്‍ പ്ലാസയിലെ പൊലീസും കമ്പനി അധികൃതരും ചേര്‍ന്ന് പ്രവര്‍ത്തകരുമായി ചര്‍ച്ച തുടരുന്നതിനിടെ എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ വൈക്കം എംഎല്‍എ ആശ ടോളിലെത്തി. ടോള്‍ പ്ലാസ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയില്‍ ചില്ല് പൊട്ടിയ വാഹനത്തിന് 10,000 രൂപ നല്‍കാം എന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. ഇതോടെ പ്രവര്‍ത്തകരും പിരിഞ്ഞു പോയി.

