കല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ പാമ്ബു കടിയേറ്റു മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച ഉച്ചക്ക് 11.30ഓടെയാണ് വയനാട് എംപി ഷെഹ്ലയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച രാഹുല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
വയനാട് എംപിയായിരുന്ന എം.ഐ ഷാനവാസ് അനുസ്മരണ പരിപാടിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് സംബന്ധിക്കുന്നുണ്ട്. ഷാനവാസിന്റെ വികസന പദ്ധതികള്‍ ഏറ്റെടുത്താന്‍ നടത്താന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം പന്നിക്കോട് മുക്കം, തിരുവമ്ബാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ മറ്റ് പരിപാടികള്‍.
Kerala: Rahul Gandhi meets the family members of the girl who died after she was bitten by a snake inside a classroom of a govt school in Sultan Bathery of Wayand on November 20. pic.twitter.com/Q8Aluk3chd
— ANI (@ANI) December 6, 2019


