അങ്കമാലിയിലെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ പൊലീസ് ഇന്ന് കുട്ടിയുടെ മുത്തശ്ശിയുടെ അറസ്റ്റ് രേഖപെടുത്തും. കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. ആത്മഹത്യക്ക് ശ്രമിച്ച മുത്തശ്ശി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ സംസ്ക്കാരം നടക്കും.
സംഭവം നടക്കുന്ന സമയത്ത് കുഞ്ഞിന്റെ അമ്മയും അച്ഛനും വീട്ടിലുണ്ടായിരുന്നു.ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കറുക്കുറ്റിയിലെ വീട്ടിൽ അമ്മൂമ്മയുടെ കൂടെ കുഞ്ഞിനെ കിടത്തിയതായിരുന്നു. തിരിച്ച് അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ ചോരയൊലിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.അമ്മൂമ്മക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സോഡിയം കുഞ്ഞ് ബോധരഹിതയായതിനെത്തുടര്‍ന്ന് അമ്മൂമ്മ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ അച്ഛന്റെയും അമ്മൂമ്മയുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.


