കട്ടപ്പന: ബിസ്ക്കറ്റ് തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരനു ദാരുണാന്ത്യം. നരിയംപാറ വീരാശേരിയിൽ അനീഷിന്റെ മകൻ അമലാണ് മരിച്ചത്. സംസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 10ന് തൊവരയാർ ഉണ്ണിമിശിഖ പള്ളിയിൽ.
തൊണ്ടയിൽ ബിസ്കറ്റ് കുരുങ്ങിയതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശ്വാസ നാളത്തിൽ ബിസ്കറ്റ് കുരുങ്ങിയതിനാൽ ജീവൻ രക്ഷിക്കാനായില്ല. ഉച്ചകഴിഞ്ഞതോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. പിതാവ് അനീഷ് നരിയംപാറയിൽ വ്യാപാരിയാണ്

