തലസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നു. നാമം, കൊച്ചോളി സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നുമാണ് അറിയപ്പെടുക.
പേരുമാറ്റി സ്റ്റേഷൻ്റെ മുഖച്ഛായ മാറ്റാനാണ് സംസ്ഥാന സർക്കാരിൻ്റെ നടപടി. ഏറ്റവും കൂടുതൽ ട്രെയിനുകൾ ഉള്ളത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനായതിനാൽ സമീപ സ്റ്റേഷനുകളുടെ വികസനത്തിനാണ് മുൻഗണന നൽകുന്നത്. ഈ പേരുമാറ്റവും ഈ ശ്രമത്തിൻ്റെ ഭാഗമാണ്.


