കട്ടപ്പന: അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ നടപടിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നടത്തുന്ന ഏകദിന ഉപവാസ സമരത്തിനിടെ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി ശുദ്ധതട്ടിപ്പാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.