ഇടുക്കി: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം ഇടുക്കിയില്‍ നടത്തുന്നു. കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് ആരോപണം. രാവിലെ 10 ന് തുടങ്ങുന്ന ഉപവാസസമരം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് ഉദ്ഘാടനം ചെയ്യും.

പ്രളയാനന്തരം കാര്‍ഷികമേഖലയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഇതാണ് കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. ഉപവാസസമരം വൈകീട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം കേരളകോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപിയും പങ്കെടുക്കുന്നുണ്ട്.


