കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ ഏറ്റുപറഞ്ഞതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ‘പിണറായി സഖാവ് ഉയിര്. സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റു പറഞ്ഞേ പറ്റൂ’- വി ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുളള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന പിണറായി വിജയന്റെ നിയമസഭ പ്രസംഗമാണ് മോദി രാജ്യസഭയില്‍ ഏറ്റുപറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പിണറായി വിജയന്റെ പ്രസംഗം മോദി ആയുധമാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.


