തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയക്കളി നടത്തുന്നില്ല. സെന്‍സസില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം നിയമസഭയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആശങ്കകള്‍ പരിഹരിച്ചതിന് ശേഷം മാത്രമെ സെന്‍സസ് നടത്താന്‍ പാടുള്ളു. പന്തീരാങ്കാവ് കേസില്‍ യുഎപിഎ പിന്‍വലിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. അലനും താഹയ്ക്കുമെതിരായ കേസില്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് മുന്‍കൈയെടുത്തത് മുസ്ലിം ലീഗാണെന്നും സ്വന്തം നിലയ്ക്ക് എല്‍ഡിഎഫ് സമരം തുടങ്ങിയതോടെയാണ് സംയുക്ത സമരത്തിന് സാധ്യത അവസാനിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പൗരത്വ നിയമം: മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കുന്നു: ചെന്നിത്തല
by രാഷ്ട്രദീപം
by രാഷ്ട്രദീപം

