കണ്ണൂര്‍: കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമാധാന യോഗത്തിലെ തീരുമാനങ്ങള്‍ ലംഘിച്ച് ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തലശ്ശേരിയില്‍ എന്‍ ജി ഒ യൂണിയന് നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. പാറാലില്‍ മദ്രസയ്ക്ക് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍, ന്യൂ മാഹി പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകരുത് എന്നായിരുന്നു സമാധാന യോഗത്തിലെ പ്രധാന തീരുമാനം. എന്നാല്‍ രാത്രിയുടെ മറവില്‍ ആക്രമണം തുടരുകയാണ്. എന്‍ ജി യൂണിയന് കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഓഫീസ് ജൂനിയര്‍ സുപ്രണ്ടുമായ പി വിമല്‍ കുമാറിന്റെ കോളശ്ശേരി വാവാച്ചി മുക്കിലെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

