തൃശൂര്‍: ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. ജിഷ്ണു മരിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം. 2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജിലെ ഹോസ്റ്റലില്‍ ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സാക്ഷികളെ ഭീഷണിപ്പെടുത്തി ഇപ്പോള്‍ നടക്കുന്ന സിബിഐ അന്വേഷണവും അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ജിഷ്ണുവിന്റെ കുടുംബം. മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടും വരെ പോരാട്ടം തുടരുമെന്നാണ് അമ്മ മഹിജ ഉറപ്പിച്ച് പറയുന്നു.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗിതിയുണ്ടായില്ല. ഏറെ രാഷ്ട്രീയവിവാദങ്ങളുയര്‍ത്തിയ കേസ് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ ഏറ്റെടുത്തത്. അതിന് ശേഷം ഒരു വര്‍ഷമായിട്ടും കേസിലെ പ്രധാന സാക്ഷികളുടെ മൊഴിയെടുക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.

