ആറ്റിങ്ങല്‍: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ സൊസിലെ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടു പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടി. മടവൂര്‍ പള്ളിക്കല്‍ പുലിയൂര്‍ക്കോണം കൂവക്കുഴി കുന്നുംപുറത്ത് വീട്ടില്‍ മണികണ്ഠനാണ് അറസ്റ്റിലായത്.
ചിറയിന്‍കീഴ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഫേസ്ബൂക്കിലൂടെയാണ് ഇയാള്‍ ലൈവ് വീഡിയോ ഇടുകയും പ്രചരിപ്പിക്കുകയും ചെയ്തത്.

