തൃശൂര്‍: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍. നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടായിരുന്നു പോലീസ് നടപടി. അറസ്റ്റ് ചെയ്ത ശ്രീകുമാര്‍ മേനോനെ രണ്ട് പേരുടെ ജാമ്യത്തില്‍ ശ്രീകുമാര്‍ മേനോനെ വിട്ടയച്ചു. നന്മ ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ശ്രീകുമാര്‍ മേനോന് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.