ഐസ്വാള്‍: മിസോറം ഗവര്‍ണറായി പി എസ് ശ്രീധരന് പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.
നാളെ രാവിലെ 11.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക ഐസ്വാള്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലി കൊടുക്കുന്നത് ഗുവാഹത്തി ചീഫ് ജസ്റ്റിസാണ്.
ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന മുന്‍ സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് തുടങ്ങിയവരാണ് ബിജെപിയെ പ്രതിനിധാനം ചെയ്തു ചടങ്ങില്‍ പങ്കെടുക്കുന്നത്.
ഒക്ടോബര്‍ 25 നാണ് പി എസ് ശ്രീധരന് പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. മിസോറം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന് പിള്ള.


