സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് നിയന്ത്രണത്തിനായുള്ള രാത്രികാല കര്‍ഫ്യൂ തുടരും. എല്ലാ ദിവസവും രാത്രി പത്ത് മുതല്‍ ആറുവരെയാണ് കര്‍ഫ്യൂ.
ലോക്ഡൗണ്‍ പ്രമാണിച്ച് അവശ്യ മേഖലകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ആരാധാനലയങ്ങളില്‍ പോകുന്നതിനും വിവാഹങ്ങള്‍ക്കും ഗൃഹ പ്രവേശനങ്ങള്‍ക്കും സംസ്കാര ചടങ്ങുകള്‍ക്കും യാത്ര ചെയ്യാം. കടകളുടെ സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ യാത്രയ്ക്ക് മാത്രമാകും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക.
വാക്സിനേഷന് പൂര്‍ത്തിയായാലും കൊവിഡ് പൂര്‍ണമായും വിട്ടുപോവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്സിനേഷന് താരതമ്യേന കുറഞ്ഞരീതിയില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്രത്യേക വാക്സിനേഷന് യജ്ഞം നടത്താനും തീരുമാനമുണ്ട്.


