ഓണത്തിന് നാട്ടിലേക്ക് പോകുന്നവര്‍ക്ക് ടിക്കറ്റ് കിട്ടിയില്ലെന്നുള്ള ടെന്‍ഷന്‍ വേണ്ട. ഇന്ത്യന്‍ റെയില്‍വെ ആശ്വാസ വാര്‍ത്തയുമായി എത്തി. ഓണത്തിന് രണ്ട് സ്പെഷ്യല്‍ ട്രെയിനുകളാണ് ഇറക്കുന്നത്. ബെംഗളൂരുവില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്.
സെപ്റ്റംബര്‍ ആറിനും ഒമ്പതിനും ബാനസ്വാടിയില്‍ നിന്നും 3.40 നു പുറപ്പെടും.സെപ്റ്റംബര്‍ ഏഴ്,പത്ത് തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് കൃഷ്ണരാജപുരത്തേക്കും ട്രെയിന്‍ പുറപ്പെടും.


