തിരുവനന്തപുരം: ഗതാഗത കമ്മീഷണറായ സുധേഷ് കുമാറിനെ സ്ഥലംമാറ്റി. ട്രാഫിക്കിന്റെ ചുമതലയുള്ള ആർ ശ്രീലേഖയാണ് പുതിയ ഗതാഗത കമ്മീഷണർ. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ശ്രീലേഖ ഗതാഗത കമ്മീഷണറാകുന്നത്. ഗതാഗതമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് സുധേഷ് കുമാറിന്റെ സ്ഥലമാറ്റത്തിന് കാരണം.
കമ്മീഷണർ ഇറക്കിയ നിരവധി സ്ഥലമാറ്റ ഉത്തരവുകള്‍ സർക്കാർ റദ്ദാക്കിയിരുന്നു. പൊലീസുകാരുടെ ദാസ്യപ്പണിയെ തുടർന്ന് വിവാദത്തിലായ ഉദ്യോഗസ്ഥനാണ് സുധേഷ് കുമാർ. വിജിലൻസിൽ പുതിയ നാല് നിയമോപദേശകരുടെ തസ്തിക സൃഷ്ടിക്കണമെന്ന ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. നിയമോപദേശകരെന്നും പ്രോസിക്യൂട്ടറർമാരെന്നും അഭിഭാഷകരെ വേർതിരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തികള്‍.


