കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. അധോലോക ഗുണ്ടാത്തലവന് രവി പൂജാരിയെ കേസിലെ മൂന്നാം പ്രതിയാക്കിക്കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പണാപഹരണം, ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍ ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുംബൈ അധോലോക കുറ്റവാളിയെ മാത്രം പ്രതി ചേര്‍ത്തുള്ള കുറ്റപത്രമാണ് നിലവില്‍ അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
സനഗലില് പിടിയിലായ രവി പൂജാരിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കര്‍ണ്ണാടക, മുംബൈ പോലീസുകള്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ കുറ്റം പത്രം സമര്‍പ്പിച്ചെങ്കില്‍ മാത്രമേ ഇന്റര്‍പോള്‍ അടക്കമുള്ളവരുടെ രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടുകൂടി നിയമ വ്യവസ്ഥയിലേയ്ക്ക് കൊണ്ടു വരാന്‍ കഴിയൂ. അതിനാലാണ് അന്വേഷണ സംഘം ഇത്രപ്പെട്ടെന്ന് കുറ്റപ്പത്രം സമര്‍പ്പിച്ചത്.

