കൊച്ചി: പെരുമ്പാവൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.കൊണ്ടോട്ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ വച്ച് ലോറിയുമായി കൂട്ടിയിടിച്ചത്.
ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.ഇന്ന് പുലര്‍ച്ചെ 2നാണ് അപകടമുണ്ടായത്. ആകെ 38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായി രുന്നത്. ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ഉണ്ടായിരുന്നു.
അങ്കമാലിയില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി.മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ പെരുമ്പാവൂര്‍ സിംഗ്നല്‍ ജംങ്ഷനില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയാ യിരുന്നു. പരിക്കേറ്റ 20 പേരില്‍ ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാര്‍ത്ഥികളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പെരുമ്പാവൂരിലേ ആശുപത്രിയിലേക്കും മാറ്റി.


