ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയായ ഒരു വയസുകാരന് പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.13 കോടി രൂപ) സമ്മാനം. പതിനൊന്നു മാസം മാത്രം പ്രായമുള്ള മുഹമ്മദ് സലയെത്തേടിയാണ് ഭാഗ്യം എത്തിയത്.
അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന റമീസ് റഹ്മാന്റെ മകനാണ് സല. കഴിഞ്ഞ മാസമാണ് റമീസ് മകന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്.
സമ്മാനം ലഭിച്ചത് മകന്റെ ഭാഗ്യമാണെന്നും പണം എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നും റമീസ് പ്രതികരിച്ചു.


