കൊച്ചി: കെസിബിസി പുതിയ മാര്‍ഗ്ഗരേഖയുമായി രംഗത്തെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗരേഖയാണ് കേരള കാത്തലിക്ക് ബിഷപ്സ് കൗണ്‍സില്‍ പുറത്തിറക്കിയത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പൊറുക്കാനാവാത്ത തെറ്റാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പള്ളികളിലോ വൈദികര്‍ക്കൊപ്പമോ താമസിപ്പിക്കരുത്. ലൈംഗികാതിക്രമം ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന തമാശകളില്‍ നിന്ന് വൈദികരോട് വിട്ട് നില്‍ക്കാനും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. കൊച്ചിയില്‍ ഈയിടെ സമാപിച്ച സിറോ മലബാര്‍ സഭ സിനഡും ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സഭയില്‍ വൈദികരും വിശ്വാസികളും ഉള്‍പ്പെട്ട പരാതിപരിഹാര സെല്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണ മെത്രാന്മാര്ക്കാണ് മാര്‍ഗരേഖ നല്കാറുള്ളതെങ്കിലും ഇത്തവണ സഭയിലെ മുഴവന്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഇടയില്‍ മാര്‍ഗരേഖ നല്‍കാനാണ് തീരുമാനം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങളില്‍ സഭാനിയമപ്രകാരം കര്‍ശന നടപടി വേണം. ഇതോടൊപ്പം പൊലീസിനെയും അറിയിക്കണം. വൈദികര്‍ ലൈംഗിക അതിക്രമ കേസുകളിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം. പീഡനത്തിനിരയാകുന്നവരോട് സഭയിലുള്ളവര്‍ അനുഭാവപൂര്‍വ്വമായ നടപടിയാണ് സ്വീകരിക്കണ്ടതെന്ന് മാര്‍ഗരേഖ ചൂണ്ടികാട്ടുന്നു.വരുത്തുന്നത് അച്ചടക്ക ലംഘനമായി പരിഗണിക്കും. വൈദികരായോ സന്യസ്തരായോ തുടരുന്ന കാലത്തോളം അവര്‍ സഭയുടെ അച്ചടക്കവും കാനോനിക നിയമങ്ങളും പാലിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു. സഭയിലെ ഏതെങ്കിലും ആശയത്തിന്റേയോ വ്യക്തിയുടേയോ പേരിലോ വിഭാഗിത ഉണ്ടാക്കിയാലും ചേരിതിരിഞ്ഞ് ആരോപണം ഉന്നയിച്ചാലും അത് മിശിഹായുടെ ശരീരമായ സഭയെ മുറിപ്പെടുത്തുന്നതാണെന്നും ഇത് അച്ചടക്ക ലംഘനമായി കണ്ട് നടപടി സ്വീകരിക്കുമെന്നും സിനഡ് അറിയിച്ചിട്ടുണ്ട്

