കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസിക്കെതിരേ കേസെടുത്ത് പോലീസ്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വൃണപ്പെടുത്തല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.തട്ടമിടാത്ത സ്ത്രീകളെ ഉമര്‍ ഫൈസി അവഹേളിച്ചന്നാരോപിച്ച് വനിത അവകാശ പ്രവര്‍ത്തക വി. പി. സുഹറ നല്കിയ പരാതിയിലാണ് പോലീസ് നടപടി.
ടെലിവിഷൻ ചര്‍ച്ചയില്‍ സമസ്ത നേതാവ് നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് സുഹറ പോലീസില്‍ പരാതി നല്‍കിയത്. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്നാണ് ഉമര്‍ ഫൈസി നടത്തിയ പരാമര്‍ശം.
മുസ്ലിം മതത്തെയും അപമാനിക്കുന്ന പ്രസ്താവനയാണ് സമസ്ത നേതാവ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുമ്ബാകെ സുഹറ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.


