തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ഹര്‍ത്താലില്‍ ശനിയാഴ്ച വൈകിട്ടുവരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതുവരെ 3282 പേര് അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 487 പേര് റിമാന്‍ഡിലാണ്. 2795 പേര്‍ക്ക് ജാമ്യം ലഭിച്ചു.
ജില്ല തിരിച്ചുള്ള കണക്ക് (ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 28, 114, 17, 97 തിരുവനന്തപുരം റൂറല്‍ -74, 98, 06, 92
കൊല്ലം സിറ്റി – 65, 40, 36, 04 കൊല്ലം റൂറല്‍ – 46, 74, 05, 69
പത്തനംതിട്ട – 77, 314, 25, 289
ആലപ്പുഴ- 80, 296, 12, 284
ഇടുക്കി – 82, 218, 17, 201
കോട്ടയം – 42, 126, 11, 115
കൊച്ചി സിറ്റി – 32, 269, 01, 268 എറണാകുളം റൂറല്‍ – 48, 240, 79, 161
തൃശ്ശൂര്‍ സിറ്റി – 66, 199, 47, 152 തൃശ്ശൂര്‍ റൂറല്‍ – 57, 149, 12, 137
പാലക്കാട് – 166, 298, 84, 214
മലപ്പുറം – 47, 216, 19, 197
കോഴിക്കോട് സിറ്റി – 66, 60, 26, 34 കോഴിക്കോട് റൂറല്‍ – 32, 97, 17, 80
വയനാട് – 20, 140, 23, 117
കണ്ണൂര്‍ – 169, 230, 33, 197
കാസര്‍ഗോഡ് – 89, 104, 17, 87

223 അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഹര്‍ത്താലിനിടെ തുടങ്ങിയ അക്രമ സംഭവങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കണ്ണൂരും അടൂരും അടക്കമുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസവും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കണ്ണൂരില്‍ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവരുടെ വീടുകള്‍ക്കുനേരെ ബോംബേറുണ്ടാവുകയും ചെയ്തിരുന്നു. നൂറ് കെ.എസ്.ആര്.ടി.സി ബസ്സുകളാണ് ഹര്‍ത്താലിനിടെ തകര്‍ക്കപ്പെട്ടത്. അക്രമ സംഭവങ്ങളില്‍ ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് കണക്കാക്കുന്നതെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


