കൊച്ചി: അന്തര്‍ സംസ്ഥാന മോഷ്ടാവ് എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്നറിയപ്പെടുന്ന മണ്‍കുഴികുന്നേല്‍ ബിജു കോഴിക്കോട് പോലീസ് പിടിയിലായി. ഒറ്റ രാത്രിയില്‍ തന്നെ നാലും അഞ്ചും വീടുകളില്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 
വീടുകളില്‍ വാതില്‍ തകര്‍ത്താണ് അകത്ത് കയറുക. പിടികൂടുമ്പോള്‍ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും വാതില്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാര, ഉളി, വയര്‍ കട്ടര്‍ എന്നിവ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി നൂറിലേറെ മോഷണ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. പിടിയിലായിട്ടുണ്ട്. മോഷണ നടത്തിയ സ്വര്‍ണ്ണം വിറ്റ് ആര്‍ഭാടപൂര്‍വ്വം ജീവിക്കുകയാണ് പ്രതിയുടെ ശൈലി. നവംമ്പര്‍ മാസം അവസാനത്തോടെയാണ് പ്രതി ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മോഷണം നടത്തിയ സ്വര്‍ണ്ണം എറണാകുളം കോഴിക്കോട് ജില്ലകളിലുള്ള ജ്വല്ലറികളിലാണ് വില്‍പ്പന നടത്തിയത്.

