തിരുവനന്തപുരം: രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ എഫ്ഐആർ . വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ യുവതിയെ പീഡിപ്പിച്ചതെന്ന് എഫ്ആറിൽ പറയുന്നു. ഭാവി കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ രാഹുൽ വിളിച്ചുവരുത്തിയതെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും.തുടർവാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ രാഹുലിനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്.
അതേസമയം രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് – കർണാടക അതിർത്തിയിലെത്തിയിരിക്കുകയാണ്. രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രാഹുൽ പോയതായി പൊലീസിന് സംശയം . പൊലീസിന്റെ നീക്കങ്ങൾ രാഹുലിന് ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. എസ്ഐടിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശം.


