തിരുവനന്തപുരം : പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗോവ തീരത്ത് നിന്ന് 440 കിലോമീറ്റര്‍ മാറിയും മുംബൈ തീരത്ത് നിന്ന് 600 കിലോ മീറ്ററും മാറി ഉണ്ടാവുന്ന അതിതീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്. അറബിക്കടലില്‍ ഈ വര്‍ഷം രൂപപ്പെടുന്ന ഒന്‍പതാമത്തെ ചുഴലിക്കാറ്റാണ് ഇത്. അംബാന്‍ എന്നാണ് ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്ന പേര്. ചുഴലിക്കാറ്റാകുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
Home Kerala അറബിക്കടലില്‍ അംബാന്‍ എത്തുന്നു; പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാം
അറബിക്കടലില്‍ അംബാന്‍ എത്തുന്നു; പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാം
by NEWS DESK 3
by NEWS DESK 3

