സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഇന്ന് തുടക്കമാകും. വിവരങ്ങൾ ശേഖരിക്കുന്നതിന് ബിഎൽഒമാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർ പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയായിരിക്കും സർവേ നടത്തുക.ഡ്യൂട്ടിയുടെ ഭാഗമാകുന്ന ബി എൽ ഒ മാർക്ക് ഒരു മാസം പൂർണമായും എസ്ഐആർ ഡ്യൂട്ടിയായിരിക്കും.
എന്യുമറേഷൻ പൂരിപ്പിക്കാൻ എന്തൊക്കെ വിവരങ്ങൾ വേണം
01.07.1987 ന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നൽകുക.01.07.1987 നും 02.12.2004 നും ഇടയിൽ ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ.
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നൽകുക.
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് പിതാവിന്റെയോ മാതാവിന്റയോ ജനനത്തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ നൽകുക.
02.12.2004 ന് ശേഷം ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ.
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നൽകുക.
കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് പിതാവിന്റെ ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നൽകുക.താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് മാതാവിന്റെ ജനനത്തിയതിയും ജനന സ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നൽകുക.
ഏതെങ്കിലും രക്ഷിതാവ് ഇന്ത്യക്കാരനല്ലെങ്കിൽ, നിങ്ങളുടെ ജനന സമയത്ത് അവരുടെ സാധുവായ പാസ്പോർട്ടിൻ്റെയും വിസയുടെയും ഒരു പകർപ്പ് നൽകുക.


