കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്ടര്‍ അപകടം , ഒരു മരണം. നാവികസേന ഹെലികോപ്ടറായ ചേതക് ആണ് അപകടത്തില്‍പ്പെട്ടത്. നാവികസേന ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയില്‍ വച്ചാണ് അപകടമുണ്ടായത്. അപകടസമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് രണ്ടുപേരെന്ന് സൂചന. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ . പറന്നു ഉയരാന്ശ്രമിക്കുന്നതിനിടയില് ആണ് അപകടം ഉണ്ടായത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം .

