കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീർഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി എം ബി രാജേഷ്.
ആശുപത്രിയിലല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ദീർഘകാല അവധി അനുവദിക്കാൻ പാടില്ല.മറ്റെല്ലാ ദീർഘ അവധികൾ റദ്ദാക്കാനും മന്ത്രി തദ്ദേശ വകുപ്പിന് നിർദ്ദേശം നൽകി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇതുമായിബന്ധപെട്ട മാനദണ്ഡം തയ്യാറാക്കും. ലീവ് അനുവദിക്കില്ല എന്നല്ല മറിച്ച് ഈ രീതിയിലുള്ള പ്രവർത്തികൾ അനുവദിക്കാൻ കഴിയില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്.


