വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അനുശോചനം അറിയിച്ചു. വയനാട്ടില്‍ 1200 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദുരന്തത്തിൻ്റെ ഫലമായി 231 പേർ മരിച്ചു. 47 പേരെ കാണാതായിട്ടുണ്ട്. 145 വീടുകൾ പൂർണമായും 170 വീടുകൾ ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതായി. കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 217 കോടിയുടെ നഷ്ടമുണ്ടായി. ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
ദുരന്തത്തെത്തുടർന്ന്, ദുരന്തബാധിതർക്ക് അടിയന്തര സഹായം നൽകാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതിജീവിച്ചവരെ വീണ്ടും ഒന്നിപ്പിക്കാനും അവർക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിതം നൽകാനും സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും ദുരന്തങ്ങളെയും പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷന് മിഷന് രൂപീകരിച്ചു. ദുരന്തങ്ങളെ അതിജീവിക്കാന്‍ പൊതുസമൂഹത്തിന്റേയും ശാസ്ത്ര സമൂഹത്തിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


