അങ്കണവാടിയിൽ വീണ് മൂന്ന് വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റിരുന്നു.
വൈകിട്ട് കുട്ടിയെ വിളിക്കാനെത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്. മുറിവിൽ ചായപ്പൊടി വെച്ചുകെട്ടി. അങ്കണവാടിയില്‍വെച്ച് കുട്ടിയ്ക്ക് പരിക്കേറ്റത് വീട്ടില്‍ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ ടീച്ചര്‍ തയ്യാറായിലെന്നും ആരോപിച്ചു. കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരുക്കേറ്റത്.
മുറിവില്‍ എന്തോ വെച്ച് കെട്ടിയിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.വൈകീട്ട് കുട്ടി പനി തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരിക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


