കെഎസ്ആര്‍ടിസി പ്രതിസന്ധി തുടരുന്നു. ബസ് സര്‍വ്വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. ഡ്രൈവര്‍മാരുടെ കുറവുാണ് കാരണം. തിരുവനന്തപുരത്ത് മാത്രം 103 സര്‍വ്വീസുകളാണ് റദ്ദാക്കിയത്.
ഇന്ന് ഡ്യൂട്ടിക്കെത്തേണ്ടവരെ ഇന്നലെ നിര്‍ബന്ധിച്ച് ഡ്യൂട്ടിയെടുപ്പിച്ചിരുന്നു. രണ്ടുദിവസം തുടര്‍ച്ചയായി ഡബിള്‍ ഡ്യൂട്ടിയെടുത്തവര്‍ ഇന്ന് എത്തിയിരുന്നില്ല.
അതേസമയം പ്രതിസന്ധി മറികടക്കുന്നതിനെക്കുറിച്ച് ഗതാഗതമന്ത്രി രാവിലെ എം.ഡിയുമായി ചര്‍ച്ച നടത്തും. താല്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുന്ന കാര്യം ചര്‍ച്ച ചെയ്യും.


