പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. അടൂരും കത്തില്‍ ഒപ്പുവച്ചിരുന്നു. കേസെടുത്തതിനെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ല. പ്രധാനമന്ത്രിക്ക് കത്തയച്ചത് അനീതി ചൂണ്ടിക്കാട്ടാനാണെന്നും അടൂര്‍ പറയുന്നു.
സര്‍ക്കാരിനെതിരെ ആയിരുന്നില്ല കത്തെന്നും അടൂര്‍ പറയുന്നു. കത്തയച്ചതിന് പിന്നില്‍ പ്രത്യേക രാഷ്ട്രീയ താല്പര്യമില്ലെന്നും അടൂര്‍. കേസെടുത്തത് കോടതി അംഗീകരിച്ചതില്‍ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിവെച്ചവര്‍ എംപിമാരാണ്. അവര്‍ രാജ്യദ്രോഹികളല്ല ഇപ്പോഴും. എന്നാല്‍, മാന്യമായി കത്തയച്ചവര്ക്കെതിരെയാണ് കേസെന്നും അടൂര്‍ വിമര്‍ശിച്ചു


