ഓണത്തിൻ്റെ ഭാഗമായി അടച്ചിട്ട ഫാമുകളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നു. 1833 തൊഴിലാളികൾക്ക് 1050 രൂപയുടെ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 20 കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഒരു കിലോ വെളിച്ചെണ്ണയും അടങ്ങിയ കിറ്റ് സപ്ലൈ കമ്പനി വഴി ലഭിക്കും.
അതേസമയം സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു. 5 ദിവസത്തിനകം കിറ്റിൻ്റെ വിതരണം പൂർത്തിയാകും. 13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കും നൽകുക. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ രണ്ട് പലചരക്ക് കടകൾക്കും ഈ കിറ്റുകൾ സൗജന്യമായി നൽകും. വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി വിതരണം ചെയ്യുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.