മക്കളേ ഇവിടെ തര്‍ക്കമല്ല വേണ്ടത് നിയമം അനുസരിക്കാനുള്ള നല്ല മനസാണ് ഓരോരോ പൗരനും വേണ്ടത്, നിയമം നമ്മുടെ നന്മക്ക് വേണ്ടിയാണ്. ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ്.

ഇത് മലയാള സിനിമയിലെ ഡയലോഗല്ല. ട്രാഫിക് ബോധവല്‍ക്കരണത്തിന് കേരളത്തിനായി എറണാകുളം റൂറല്പൊലിസ് നിര്‍മ്മിച്ച ഹ്രസ്വചിത്രത്തില്‍ റൂറല്‍ ജില്ലാപൊലീസ് മേധാവി കെ. കാര്‍ത്തിക് ഐപിഎസിന്റെ വാക്കുകളാണ്.

റോഡില്‍ പാലിക്കേണ്ട നിയമങ്ങളും ലംഘിച്ചാല്‍ അടക്കേണ്ട പിഴകളും അനാവരണം ചെയ്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുതിയ നിയമം നിലവില്‍ വന്നതിന് ശേഷം കേരളത്തില്‍ ഇത്തരത്തില്‍ ഒരു ഹ്രസ്വചിത്രം ആദ്യമായാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും റുറല്‍ ജില്ലയിലെ പ്രസാദ് പാറപ്പുറം, അരുണ്‍ വിശ്വം, റഹിം ഖാദര്‍ എന്നീ സിവില്‍ പോലീസ് ഓഫീസേഴ്സാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. ഹ്രസ്വചിത്രത്തിന്റെര് പ്രകാശനം എസ്.പി കെ. കാര്‍ത്തിക് നിര്‍വ്വഹിച്ചു.
എറണാകുളം റൂറല്‍ പോലീസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ⇓⇓⇓
Traffic Awareness – Short Film by Ernakulam Rural Police
ട്രാഫിക്ക് ബോധവൽക്കരണം – ഹ്രസ്വചിത്രംനിർമ്മാണം – എറണാകുളം റൂറൽ ജില്ലാ പോലീസ്..#Traffic_Awareness #Road_safety #Ernakulam_Rural_Police #Kerala_Police #ShortFilm
Gepostet von Ernakulam Rural Police am Dienstag, 3. September 2019



