വയനാട്ടിൽ ഉരുൾപൊട്ടലിൽ 357 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 206 പേരെ ഇനിയും കാണാതായിട്ടുണ്ട്. ദുരന്തം നടന്ന് ആറ് ദിവസത്തിന് ശേഷവും സൈന്യവും പോലീസും അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും ബാധിത പ്രദേശത്ത് നിർത്താതെ തിരച്ചിൽ തുടരുകയാണ്. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് തിരയാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ ഐബോര്‍ഡ് പരിശോധന നടക്കുന്നുണ്ട്. അത്യാധുനിക റഡാര്‍ സംവിധാനമാണ് ചൂരല്‍മലയിലെ തിരച്ചിലിനായി ഉപയോഗിക്കുന്നത്.
ഷിരൂര്‍ മണ്ണിടിച്ചില്‍ പ്രദേശത്തെ ഐബോര്‍ഡ് പരിശോധനയ്ക്ക് നേതൃത്വം നല്കിയ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ ചൂരല്‍മലയിലെ ദുരന്തബാധിത മേഖലയിലെത്തിയിട്ടുണ്ട്.മണ്ണിനടിയില്‍ കുഴിച്ചിട്ട സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനാണ് സൈന്യം സാധാരണയായി ഐബോര്‍ഡ് ഉപയോഗിക്കാറുള്ളത്. വെള്ളാര്‍മല സ്കൂളിലും പരിസരത്തും വിശദമായ പരിശോധന നടത്തും.


