കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഡല്‍ഹിയിലെ രമേഷ് നഗറില്‍ താമസിക്കുന്ന ചെങ്ങുന്നൂര് ആല സ്വദേശി ഷാജി ജോണാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സ യിലായിരുന്നു ഇയാള്‍. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ തിരികെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റെ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായിരുന്നു ഫലം. ഇതോടെ വീണ്ടും എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം പതിമൂന്നായി.

